prop

Monday, 21 March 2016

Kalabhavan Mani death Insecticide Chlorpyrifos found in Samples



കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത് ആത്മഹത്യയ്ക്കും കൊലപാതകത്തിനുമുള്ള സാധ്യതകള്‍ സൂചിപ്പിക്കുന്ന തെളിവുകള്‍. ആത്മഹത്യയാണെന്ന് സംശയിക്കാവുന്ന സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഈ തെളിവുകളെല്ലാം കൂട്ടിയിണക്കുമ്പോള്‍ ഗുരുതരമായ ചില പൊരുത്തേക്കടുകളും ഉണ്ടാകുന്നു. ഈസാഹചര്യത്തില്‍ കൊലപാതക സാധ്യതയും തള്ളിക്കളയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കടുത്ത വിഷാദരോഗത്തിലൂടെയാണ് അവസാന മാസങ്ങളില് മണി കടന്നുപോയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഗുരുതരമായ കരള്‍ രോഗം, കുടുംബത്തിലെആഭ്യന്തര പ്രശ്‌നങ്ങല്‍ എന്നിവ മൂലം അവസാന രണ്ട്മാസം മണി പൂര്‍ണായി വീട്ടില്‍ നിന്ന് വിട്ടു നില്ക്കുകയായിരുന്നു.

ആത്മഹത്യ സംശയിക്കാനുള്ള കാരണങ്ങള്‍

ക്ലോര്‍പൈറിഫോസ് രൂക്ഷ ഗന്ധമുള്ള കീടനാശിനി.ബലമായി ഒരാള്‍ക്ക് ഇത് ഒഴിച്ച്‌നല്‍കാനാവില്ല. വെന്റിലേറ്ററിലേക്ക് മാറ്റുന്നത് വരെ മണിക്ക് പൂര്‍ണമായും ബോധമുണ്ട്.
ബലമായി ആരെങ്കിലും ഇത് നല്‍കിയതായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് പറഞ്ഞില്ലആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ച ഡോക്ടര്‍ സുമേഷിനെ എതിര്‍ക്കുകയും അക്രമിക്കുകയും ചെയ്തുകൃത്യമായ ആസൂത്രണം ഇല്ലാതെ കീടനാശിനി പാടിയില്‍ കൊണ്ടുവരില്ല.
കീടനാശിനികുപ്പി കണ്ടെത്തിയ വാഴത്തോപ്പില്‍ മണിയെ കണ്ടിരുന്നതായി മൊഴിപെപ്‌സിയുമായാണ് കിടപ്പ് മുറിയിലേക്ക് പോയതെന്നും മൊഴികളുണ്ട്. എന്നാല്‍ ആത്മഹത്യക്കുള്ള ഈ സാധ്യതകളെ പൂര്‍ണമായും തള്ളുന്നതാണ് പാടിയില്‍ ആദ്യംപരിശോധനക്ക് എത്തി നഴ്‌സിനോടുള്ള പ്രതികരണം.തനിക്ക്ഗ്ലൂക്കോസ് നല്‍കണം എന്ന് മണി തന്നെ നഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യക്ക് തുനിഞ്ഞ ഒരാള്‍ എന്തിന് ഇതാവശ്യപ്പെടണം എന്നതാണ് പ്രധാന ചോദ്യം.

കൊലപാതകത്തിനുള്ള സാധ്യതകള്‍

നിര്‍ബന്ധിച്ച് വിഷം കൊടുത്താല്‍ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കാണണം. മണിയുടെ കിടപ്പുമുറി ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു.പാടിയുടെ മറ്റ് ഭാഗങ്ങളെല്ലാം സാധാരണനിലയില്‍.അബോധവാസ്ഥയില്‍ വിഷം നല്കാനുള്ള സാധ്യതയുമുണ്ട്

0 comments:

Post a Comment